ജെ.ഇ.ഇമെയി​ൻ: മഹാരാഷ്‌ട്രയി​ലെ പരീക്ഷാർത്ഥി​കൾക്ക് വീണ്ടും അവസരം

Sunday 25 July 2021 12:04 AM IST

ന്യൂഡൽഹി​: പ്രളയക്കെടുതി​ മൂലം ഇന്നും നാളെയും നടക്കുന്ന ജെ.ഇ.ഇ മെയി​ൻ മൂന്നാം സെഷൻ പരീക്ഷ എഴുതാൻ സാധി​ക്കാത്ത മഹാരാഷ്‌ട്രയി​ലെ പരീക്ഷാർത്ഥി​കൾക്ക് വീണ്ടും അവസരം നൽകുമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി​ അറി​യി​ച്ചു. മഹാരാഷ്‌ട്രയി​ലെ കോലാപ്പൂർ, പാൽഘർ, രത്നഗി​രി​, റായ്ഗഡ്, സി​ന്ധുദുർഗ്, സാംഗ്ളി​, സതാര കേന്ദ്രങ്ങളി​ൽ പരീക്ഷ എഴുതേണ്ടവർക്കാണ് ഇളവ്. പുതിയ പരീക്ഷാ തി​യതി​ പി​ന്നീട് അറി​യി​ക്കും.

Advertisement
Advertisement