പഴകുറ്റി- മംഗലപുരം രണ്ടുവരിപ്പാത നിർമ്മാണോദ്ഘാടനം

Sunday 25 July 2021 1:31 AM IST

വെഞ്ഞാറമൂട്‌ :നെടുമങ്ങാട് നിയോജകമണ്ഡലത്തിലൂടെ കടന്നു പോകുന്ന പ്രധാന റോഡായ പഴകുറ്റി മംഗലാപുരം റോഡ് കിഫ്ബി സഹായത്തോടെ പുനർനിർമ്മാണം നടത്തുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള 7.02 കിലോമീറ്റർ റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.മന്ത്രി അഡ്വ.ജി.ആർ അനിൽ അദ്ധ്യക്ഷത വഹിച്ചു.ഡി.കെ.മുരളി എം.എൽ.എ,നഗരസഭാ ചെയർ പേർസണൽ സി.എസ്.ശ്രീജ,വി.അമ്പിളി,എസ്.ഷൈലജ,ബീന ജയൻ,കണ്ണൻ വേങ്കവിള,പി.വൈശാഖ്,കൊല്ലംകാവ് അനിൽ,ടി.ശ്രീലത,എ.എസ്.ഷീജ,അഡ്വ.ആർ.ജയദേവൻ,പി.എസ് ഷൗക്കത്ത്,ബി.ബി ജയകുമാർ,ഉഴമലയ്ക്കൽ വേണുഗോപാൽ,കരിപ്പൂർ വിജയകുമാർ,സതീശൻ മേച്ചേരി,കരിപ്പൂര് ഷാനവാസ്,ചീരാണിക്കര സുരേഷ്,കെ .എസ് .എ ഹാലിം,ഡാർലിൻ കാർമലിറ്റ ഡിക്രൂസ്, ജീജഭായി തുടങ്ങിയവർ പങ്കെടുത്തു.നെടുമങ്ങാട് മുനിസിപ്പാലിറ്റി,ആനാട്,വെമ്പായം, മാണിക്കൽ പോത്തൻകോട്,അണ്ടൂർകോണം, മംഗലാപുരം പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഈ റോഡിന് 19.8 കിലോമീറ്റർ നീളമാണുള്ളത്.റോഡിന്റെ പുനരുദ്ധാരണത്തിനായി 120.95 കോടി രൂപയ്ക്ക് സാമ്പത്തിക അനുമതി നൽകിയിരുന്നു.

Advertisement
Advertisement