ജൈവപച്ചക്കറി വില്പനയ്ക്ക് വഴിയോരചന്ത

Sunday 25 July 2021 12:37 AM IST

വർക്കല:നഗരസഭ കൃഷിഭവൻ വഴി നടപ്പാക്കുന്ന ജൈവപച്ചക്കറി വില്പനയ്ക്കുളള വഴിയോരചന്ത നഗരസഭ കാര്യാലയത്തിനു മുന്നിൽ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജി,കൃഷി ഫീൽഡ് ഓഫീസർ രാധാകൃഷ്ണൻ,അസിസ്റ്റന്റ് ബൈജു തുടങ്ങിയവർ പങ്കെടുത്തു.എല്ലാ വെളളിയാഴ്ചയും രാവിലെ 9.30 മുതൽ വഴിയോരചന്ത പ്രവർത്തിക്കും.ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നടപ്പാക്കുന്ന വീട്ടിൽ ഒരു പച്ചക്കറി ത്തോട്ടം പദ്ധതി പ്രകാരം എല്ലാ വാർഡുകളിലും തൈകളും വിത്തുകളും വിതരണം ചെയ്തു വരികയാണ്.ഓരോ വാർഡിലും 300വീടുകൾക്കാണ് സൗജന്യമായി തൈകളും വിത്തുകളും നൽകുന്നത്.

ഫോട്ടോ: ജൈവപച്ചക്കറി വില്പനയ്ക്കുളള വഴിയോരചന്ത നഗരസഭ കാര്യാലയത്തിനു മുന്നിൽ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്യുന്നു

Advertisement
Advertisement