ജി. സുധാകരനെതിരെ അന്വേഷണം പൂർത്തിയായി,​ കമ്മിഷന് മുന്നിൽ പരാതിയുമായി നിരവധി പേർ,​ ആരോപണങ്ങളെ പിന്തുണച്ച് സജിചെറിയാനും ആരിഫും

Sunday 25 July 2021 7:51 PM IST

ആലപ്പുഴ: അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെയുള്ള രണ്ടംഗ പാർട്ടി കമ്മിഷന്റെ തെളിവെടുപ്പ് പൂർത്തിയായി. റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കും.

അന്വേഷണ പരിധിക്ക് പുറത്തുള്ളവരും സുധാകരനെതിരെ പരാതിയുമായി എത്തിയതായാണ് റിപ്പോർട്ട്.. സുധാകരൻ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്സണൽ സ്റ്റാഫംഗം വേണുഗോപാൽ പരാതിപ്പെട്ടു. മന്ത്രി സജി ചെറിയാൻ, എ എം. ആരിഫ് എം.പി എന്നിവരും സുധാകരനെതിരെ എച്ച്.സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. അമ്പലപ്പുഴ, ആലപ്പുഴ ഏരിയാക്കമ്മിറ്റികളിൽ നിന്ന് ഹാജരായവരിൽ കുറച്ചുപേർ മാത്രമാണ് സുധാകരനെ പിന്തുണച്ചത്.

പ്രാദേശിക നേതാക്കളിൽ നിന്നുള്ള തെളിവെടുപ്പും ഇന്ന് നടന്നു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മിനിട്‌സിലെ വിവരങ്ങളഉം കമ്മിഷൻ ശേഖരിച്ചു. പാർട്ടി കമ്മിഷന്റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും ജി. സുധാകരനെതിരെ നടപടി വേണമോയെന്ന കാര്യത്തിൽ സി.പി.എം തീരുമാനമെടുക്കുക.