ഡൽഹിയിൽ പ്രതിപക്ഷ യോഗം വിളിയ്ക്കാൻ മമത

Monday 26 July 2021 12:00 AM IST

ന്യൂഡൽഹി: ദേശീയ തലത്തിൽ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് ഡൽഹിയിലെത്തും. തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട് വൈകിട്ട് അഞ്ചോടെ ഡൽഹിയിലെത്തുന്ന മമതുടെ തുടർ നീക്കങ്ങൾ നിർണായകമാണ്.28 ന് വൈകിട്ട് മുതിർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം ബംഗാ ഭവനിൽ വിളിച്ചുചേർക്കുമെന്ന റിപ്പോർട്ടുകളുണ്ട്. അന്നു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അവർ കൂടിക്കാഴ്ച നടത്തുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും മമത സന്ദർശിക്കും.

21 ന് ഡൽഹിയിൽ നടന്ന യോഗത്തിൽ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു ചേർക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവെന്നാണ് സൂചന. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അടക്കം മമതയുടെ ഡൽഹി പര്യടനത്തിൽ പങ്കെടുത്തേക്കും.
ബി.ജെ.പിക്കെതിരായി സംസ്ഥാനങ്ങളിൽ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിർദ്ദേശമാകും കൂടിക്കാഴ്ചയിൽ മമത മുൻപോട്ട് വയ്ക്കുക.

Advertisement
Advertisement