കായിക​ ​താരത്തെ​ ​പീഡിപ്പിച്ച കായികാദ്ധ്യാപകൻ​ ​അറസ്റ്റിൽ

Monday 26 July 2021 12:00 AM IST

താ​മ​ര​ശ്ശേ​രി​:​ ​കാ​യി​ക​ ​താ​ര​മാ​യ​ ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​ക​ട്ടി​പ്പാ​റ​ ​ഹോ​ളി​ ​ഫാ​മി​ലി​ ​ഹൈ​സ്കൂ​ൾ​ ​കാ​യി​കാ​ ​ദ്ധ്യാ​പ​ക​ൻ​ ​കോ​ട​ഞ്ചേ​രി​ ​നെ​ല്ലി​പ്പൊ​യി​ൽ​ ​മീ​ൻ​മു​ട്ടി​ ​സ്വ​ദേ​ശി​ ​വ​ട്ട​പ്പാ​റ​യി​ൽ​ ​വി.​ടി.​മി​നീ​ഷി​നെ​ ​പോ​ക്സോ​ ​പ്ര​കാ​രം​ ​താ​മ​ര​ശ്ശേ​രി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കും​ ​മു​മ്പ് ​പെ​ൺ​കു​ട്ടി​യെ​ ​ക​ട്ടി​പ്പാ​റ​ ​സ്കൂ​ളി​ന് ​സ​മീ​പ​ത്തെ​ ​വാ​ട​ക​മു​റി​യി​ൽ​ ​വ​ച്ചും​ ​പ്ര​തി​യു​ടെ​ ​ബ​ന്ധു​വീ​ട്ടി​ൽ​ ​കൊ​ണ്ടു​പോ​യും​ ​പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ​പ​രാ​തി.​ ​സ്കൂ​ളി​ലെ​ ​കാ​യി​ക​ ​മു​റി​യി​ൽ​ ​നി​ന്നു​ൾ​പ്പെ​ടെ​ ​പ​ല​ ​ത​വ​ണ​ ​ക​ട​ന്നു​പി​ടി​ച്ച​താ​യും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​നെ​ല്ലി​പ്പൊ​യി​ൽ​ ​സ്കൂ​ളി​ൽ​ ​നി​ന്ന് ​സ്വ​ഭാ​വ​ ​ദൂ​ഷ്യ​ത്തി​ന് ​നേ​ര​ത്തെ​ ​ന​ട​പ​ടി​ ​നേ​രി​ട്ട​യാ​ളാ​ണ് ​പ്ര​തി.​ ​താ​മ​ര​ശ്ശേ​രി​ ​ഡി​വൈ.​എ​സ്.​പി​ ​അ​ഷ​റ​ഫി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​എ​സ്.​ഐ​ ​ല​ളി​ത​യ്ക്കാ​ണ് ​അ​ന്വേ​ഷ​ണ​ ​ചു​മ​ത​ല.