ബെഡൻ - കാദിമി കൂടിക്കാഴ്ച ഇറാക്കിൽ നിന്ന് യു.എസ് സേനയെ പിൻവലിച്ചേക്കും

Tuesday 27 July 2021 2:10 AM IST

വാഷിംഗ്ടൺ : യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയും തമ്മിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഇറാഖിൽ നിന്നുള്ള യു.എസ് സേനാ പിന്മാറ്റമാണ് മുഖ്യഅജണ്ട. ഐ.എസിനെതിരായ പോരാട്ടത്തിനായാണ് ഇറാഖിൽ യു.എസ് സേനയെ വിന്യസിച്ചത്. ഐ.എസ് ഭീകരരെ രാജ്യത്ത് നിന്ന് പൂർണമായി തുടച്ചു മാറ്റിയതിനാൽ രാജ്യത്ത് ഇനി വിദേശ സേനയുടെ ആവശ്യമില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുടെപ്രതികരണം. കഴിഞ്ഞ വർഷം യു.എസ് ഡ്രോൺ ആക്രമണത്തിൽ ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയും ഇറാഖി മിലിഷ്യ കമാൻഡർ അബു മഹ്ദി അൽ മുഹന്ദിസും കൊല്ലപ്പെട്ടതിന് ശേഷം ഇറാനും യു.എസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതിനു ശേഷം ഇറാഖിലെ യു.എസ് കേന്ദ്രങ്ങൾക്കു നേരെ ഇറാൻ നിരന്തരം ആക്രമണം നടത്തി വരുന്ന പശ്ചാത്തലത്തിൽ യു.എസ് സേനയെ ഇറാഖിൽ നിന്ന് പിൻവലിക്കുന്ന കാര്യത്തിന്ബൈഡൻ പച്ചക്കൊടി കാട്ടാനാണ് സാദ്ധ്യത. നിലവിൽ 2500 യു.എസ് സൈനികരാണ് ഇറാഖിലുള്ളത്.

Advertisement
Advertisement