അനുമോദിച്ചു
Wednesday 28 July 2021 12:45 AM IST
വെച്ചൂർ : വെച്ചൂർ - കല്ലറ റോഡിന് സമീപം വെള്ളം നിറഞ്ഞ കോലാമ്പുറത്ത് പാടശേഖരത്തിലേക്കു മറിഞ്ഞ കാറിൽ നിന്ന് മൂന്നു വയസുകാരിയടക്കം അഞ്ചു പേരുടെ ജീവൻ രക്ഷിച്ച എഴുമാംതുരുത്ത് സ്വദേശിയായ ടിപ്പർ ഡ്രൈവർ രാധാകൃഷ്ണൻ ,മനോജ് എന്നിവരെ വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ ഉപഹാരം നൽകി അനുമോദിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.മണിലാൽ, പഞ്ചായത്ത് അംഗം എൻ.സഞ്ജയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.