കട്ടുകളില്ലാതെ ത്രില്ലടിപ്പിക്കാൻ 'ഉടുമ്പ്' എത്തുന്നു, കണ്ണൻ താമരക്കുളം ചിത്രത്തിന് ക്ലീൻ യു/എ സർട്ടിഫിക്കറ്റ്

Tuesday 27 July 2021 8:40 PM IST

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പുതിയ ത്രില്ലർ ചിത്രം ഉടുമ്പിന് ക്ലീൻ യു/എ സർട്ടിഫിക്കറ്റ്. സെന്തിൽ കൃഷ്ണ ഗുണ്ട വേഷത്തിൽ എത്തുന്ന ഉടുമ്പ് കട്ടുകളൊന്നും കൂടാതെ ആണ് യു/എ സർട്ടിഫിക്കറ്റ് നേടിയത്. റിലീസ് തീയതി നിശ്ചയിച്ചില്ലെങ്കിലും ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തന്നെയാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

മോളിവുഡിൽ ആദ്യമായി റിലീസിന് മുന്പ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിം​ഗ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. കണ്ണൻ താമരക്കുളം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. 24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. വി.ടി. ശ്രീജിത്ത് എഡിറ്റിം​ഗ് നിർവഹിക്കുന്നു. ആക്ഷൻ പ്രാധാന്യമുള്ള ചിത്രത്തിൽ ബ്രൂസ്ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്നാണ് കൊറിയോഗ്രഫി നിർവഹിക്കുന്നത്.

കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടർ- സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ കൺഡ്രോളർ- അഭിലാഷ് അർജുൻ, ഗാനരചന- രാജീവ് ആലുങ്കൽ, ഹരി നാരായണൻ, കണ്ണൻ താമരക്കുളം, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- സുൽത്താന റസാഖ്, ബിസിനസ് കോർഡിനേറ്റർ- ഷാനു പരപ്പനങ്ങാടി, പവൻകുമാർ, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പി.ആർ.ഒ- സുനിത സുനിൽ, പി. ശിവപ്രസാദ്.