ശക്തമായ മണൽക്കാറ്റിൽ വലഞ്ഞ് ചൈന

Wednesday 28 July 2021 12:49 AM IST

ബീജിംഗ് : കഴിഞ്ഞ ആഴ്ച രാജ്യത്തെ നടുക്കിയ വെള്ളപ്പൊക്കത്തിന് ശേഷം ചൈനയ്ക്ക് തലവേദനയായി ശക്തമായ മണൽക്കാറ്റ്. ചൈനയിലെ ഡുൻഹുവാങ്ങിൽ മുന്നൂറ് അടിക്കു മേലെ ഉയരത്തിൽ വീശിയടിച്ച കാറ്റിൽ വാഹന ഗതാഗതം താറുമാറായെന്നാണ് വിവരം. രാജ്യത്തെ ചിലയിടങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുമ്പോൾ മറ്റ് ചില ചൂട് കൂടിയ മേഖലകളിൽ മണൽക്കാറ്റ് ജനജീവതം സ്തംഭിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച മുതലാണ് ഗോബി മരുഭൂമിക്ക് സമീപം ഡുൻഹുവാങ്ങിൽ വീശിയടിക്കുന്ന കൂറ്റൻ മണൽക്കാറ്റ് മൂലം കാഴ്ച തീർത്തും അസാദ്ധ്യമായിരിക്കുകയും ശ്വാസം എടുക്കാൻ പോലുമാകാത്തവിധം അന്തരീക്ഷത്തിൽ പൊടിനിറഞ്ഞത്. പ്രദേശത്ത് ഇതാദ്യമായാണ് ഇത്രയും ശക്തമായ രീതിയിൽ മണൽക്കാറ്റ് വീശിയടിക്കുന്നത്.

പ്രദേശത്ത് ബഹുനില കെട്ടിടങ്ങളേക്കാൾ ഉയരത്തിലാണ് കാറ്റും പൊടിയും വീശിയടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.