ഡബ്യു.എച്ച്.ഒ യുടെ പുതിയ ഓഫീസ് ബഹ്റൈനിൽ

Wednesday 28 July 2021 12:54 AM IST

മനാമ : ലോകാരോഗ്യ സംഘടനയുടെ പുതിയ ഓഫീസ് ബെഹ്റൈനിൽ പ്രവർത്തനം ആരംഭിച്ചു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് ഓഫീസ് ഉദ്ഘാടനം ചെയ്തു. പുതിയ ഓഫീസിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധിയായി ഡോ.തസ്നീം അതറാഹിനെ നിയമിച്ചു.

ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ബഹ്‌റൈനിലെ ആരോഗ്യ രംഗത്ത് മികച്ച മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുമെന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രി ഫരീഖ ബിന്ത് സഈദ് അൽ സാലെ പറഞ്ഞു. രാജ്യത്ത് രാജ്യാന്തര തലത്തിലുള്ള ആരോഗ്യ സംവിധാനങ്ങളുടെതിന് തുല്യമായ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ പ്രഖ്യാപിച്ചു. ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.