മൊബൈലും ലാപ്പും ഗുജറാത്തിൽ,​ വ്യാജ തെളിവുണ്ടാക്കുമോയെന്ന് ആശങ്കയെന്ന് അയിഷ കോടതിയിൽ

Wednesday 28 July 2021 11:42 PM IST

കൊച്ചി: രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം പിടിച്ചെടുത്ത തന്റെ മൊബൈലും സഹോദരന്റെ ലാപ്ടോപ്പും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും ഗുജറാത്തിലെ ഫോറൻസിക് ലാബിലേക്ക് കൊണ്ടുപോയ അവയിൽ കൃത്രിമം കാട്ടി വ്യാജ തെളിവുണ്ടാക്കുമോയെന്ന് ആശങ്കയുണ്ടെന്നും അയിഷ സുൽത്താന ഹൈക്കോടതിയിൽ വ്യക്തമാക്കി.

ലക്ഷദ്വീപിലെ ജനങ്ങൾക്കു നേരെ കേന്ദ്ര സർക്കാർ ജൈവായുധം പ്രയോഗിച്ചെന്ന പരാമർശത്തെത്തുടർന്ന് തനിക്കെതിരെ രജിസ്‌റ്റർ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അയിഷ നൽകിയ ഹർജിയിലാണിത്.

അന്വേഷണവുമായി അയിഷ സഹകരിക്കുന്നില്ലെന്നും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയില്ലെന്നും ലക്ഷദ്വീപ് പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആരോപണങ്ങൾ ശരിയല്ലെന്ന് അയിഷ മറുപടിയിൽ വ്യക്തമാക്കുന്നു.

ജൂൺ 25നാണ് മൊബൈൽ പിടിച്ചെടുത്തത്. എന്നാൽ ജൂലായ് 15 വരെ ലക്ഷദ്വീപിലെ ഒരു കോടതിയിലും സമർപ്പിച്ചിട്ടില്ല. കേരളത്തിലെത്തിയ അന്വേഷണസംഘം വീട്ടിൽ നടത്തിയ റെയ്ഡിലാണ് പ്ളസ് ടു പഠനം പൂർത്തിയാക്കി നിൽക്കുന്ന സഹോദരന്റെ ലാപ്ടോപ്പ് പിടിച്ചെടുത്തത്. ലക്ഷദ്വീപിലെ കേസുകളിൽ ഫോറൻസിക് പരിശോധന നടത്തുന്നത് ചെന്നൈയിലോ ഹൈദരാബാദിലോ കേരളത്തിലോ ഉള്ള ലാബുകളിലാണെന്നിരിക്കെയാണ് ഗുജറാത്തിലേക്ക്കൊണ്ടുപോയത്. മൊബൈലും ലാപ്ടോപ്പും ഒരുമാസത്തോളം എവിടെ സൂക്ഷിച്ചെന്ന് പൊലീസിന്റെ വിശദീകരണത്തിൽ ഇല്ലെന്നും അയിഷ പറയുന്നു.

 രോ​ഗി​ക​ളെ​ ​എ​യ​ർ​ ​ലി​ഫ്റ്റ് ​ചെ​യ്യാൻ നി​യ​ന്ത്ര​ണം​:​ ​ഹ​ർ​ജി​ ​തീ​ർ​പ്പാ​ക്കി

ല​ക്ഷ​ദ്വീ​പി​ലെ​ ​രോ​ഗി​ക​ളെ​ ​ഹെ​ലി​കോ​പ്ട​റി​ൽ​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​മാ​റ്റു​ന്ന​തി​ൽ​ ​അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​മെ​ഡി​ക്ക​ൽ​ ​ബോ​ർ​ഡി​ന് ​ക​ഴി​യു​മെ​ന്ന് ​ല​ക്ഷ​ദ്വീ​പ് ​ഭ​ര​ണ​കൂ​ടം​ ​ഹൈ​ക്കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ഹെ​ലി​കോ​പ്ട​റി​ൽ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റു​ന്ന​ത് ​തീ​രു​മാ​നി​ക്കാ​ൻ​ ​മെ​ഡി​ക്ക​ൽ​ ​ബോ​ർ​ഡി​ന് ​രൂ​പം​ ​ന​ൽ​കി​യ​തി​നെ​തി​രെ​ ​അ​മി​നി​ ​സ്വ​ദേ​ശി​യും​ ​ഹൈ​ക്കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​നു​മാ​യ​ ​മു​ഹ​മ്മ​ദ് ​സാ​ലി​ഹ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഇ​ത് ​രേ​ഖ​പ്പെ​ടു​ത്തി​ ​ഹൈ​ക്കോ​ട​തി​ ​തീ​ർ​പ്പാ​ക്കി.​ ​നേ​ര​ത്തെ​ ​രോ​ഗി​ക​ളെ​ ​ഹെ​ലി​കോ​പ്ട​റി​ൽ​ ​കൊ​ച്ചി​യി​ലേ​ക്കും​ ​മ​റ്റും​ ​കൊ​ണ്ടു​വ​രാ​ൻ​ ​പ​രി​ശോ​ധി​ച്ച​ ​ഡോ​ക്ട​റു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​മാ​ത്രം​ ​മ​തി​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പു​തി​യ​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​ചു​മ​ത​ല​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് ​കൊ​ണ്ടു​വ​ന്ന​ ​നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​മെ​ഡി​ക്ക​ൽ​ ​ബോ​ർ​ഡി​ന്റെ​ ​അ​നു​മ​തി​ ​വേ​ണ​മെ​ന്ന​ ​വ്യ​വ​സ്ഥ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ​ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.
ല​ക്ഷ​ദ്വീ​പി​ലെ​ ​ക​ര​ട് ​നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​ ​വി​ജ്ഞാ​പ​നം​ ​പ്രാ​ദേ​ശി​ക​ഭാ​ഷ​യി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള​ ​മ​റ്റു​ ​ചി​ല​ ​ഹ​ർ​ജി​ക​ൾ​ ​വ​രും​ദി​ന​ങ്ങ​ളി​ൽ​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.

Advertisement
Advertisement