മരംമുറിക്കൽ കേസ്: കോടതി നിർദ്ദേശം സർക്കാരിന് തിരിച്ചടി
Wednesday 28 July 2021 12:19 AM IST
തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറാനുള്ള നിർദ്ദേശം സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരംമുറിക്കലുമായി ബന്ധപ്പെട്ട് 14 കോടിയുടെ നഷ്ടമുണ്ടായെന്നും 701 കേസുകൾ എടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇത്രയും കൂടുതൽ കേസ് എടുത്തിട്ടും ഒരാളെയും അറസ്റ്റ് ചെയ്യാത്തത് സർക്കാരിന്റെ അനാസ്ഥയാണെന്നാണ് കോടതി പരാമർശത്തിലൂടെ വ്യക്തമാകുന്നത്. സർക്കാർ സ്‌പോൺസേർഡ് അഴിമതിയാണ് മരംമുറിക്കലെന്ന് ബി.ജെ.പി പറഞ്ഞത് ഹൈക്കോടതിയും അംഗീകരിച്ചിരിക്കുകയാണ്. സുരേന്ദ്രൻ പറഞ്ഞു.