കാലിത്തീറ്റ വിതരണം

Wednesday 28 July 2021 12:35 AM IST

ആലപ്പുഴ: ക്ഷീര വികസന മേഖലയ്ക്ക് കൈത്താങ്ങായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ കാലിത്തീറ്റ വിതരണ പദ്ധതിയ്ക്ക് തുടക്കമായി. അഞ്ചു പഞ്ചായത്തുകളിലെ ക്ഷീരസംഘങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ക്ഷീരസംഘങ്ങൾക്കു കീഴിലുള്ള എല്ലാ ക്ഷീരകർഷകർക്കും കാലിത്തീറ്റ സൗജന്യമായി നൽകും. കണിച്ചുകുളങ്ങര ക്ഷീര സംഘം, കടക്കരപ്പള്ളി ക്ഷീരസംഘം എന്നിവിടങ്ങളിൽ കാലിത്തീറ്റയുടെ സൗജന്യ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ നിർവഹിച്ചു.

കണിച്ചുകുളങ്ങര ക്ഷീരോൽപാദക സംഘത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് മോഹനൻ നായർ അദ്ധ്യക്ഷനായി. കടക്കരപ്പള്ളി തങ്കി നിർമ്മൽ ക്ഷീരോത്പാദക സംഘത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അധ്യക്ഷനായി.

Advertisement
Advertisement