അഖിലേന്ത്യ നേതൃത്വത്തിനൊപ്പമെന്ന് ഐ.എൻ.എൽ ജില്ലാ ഘടകം
Wednesday 28 July 2021 12:54 AM IST
തൃശൂർ: ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ നേതൃത്വം നൽകുന്ന അഖിലേന്ത്യാ കമ്മിറ്റിക്കും ബി.ഹംസ ഹാജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിക്കും പരിപൂർണ്ണ പിന്തുണ നൽകുന്നതായി ഐ.എൻ.എൽ ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ മുഴുവൻ പ്രവർത്തകരും ജില്ലാ ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും നിയോജമണ്ഡലം ഭാരവാഹികളും അഖിലേന്ത്യാ കമ്മിറ്റിക്കൊപ്പമാണ്. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചാമക്കാല, ജനറൽ സെക്രട്ടറി ബഫീക്ക് ബക്കർ, വൈസ് പ്രസിഡന്റ് എം.എം താജുദ്ദീൻ ഹാജി, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷിഹാബ് കാളമുറി, നാഷ്ണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ജെയിൻ ജോസഫ് എന്നിവർ പങ്കെടുത്തു.