വാക്സിൻ വിതരണത്തിനിടെ ഡോക്ടറെ മർദ്ദിച്ച സി പി എം പ്രവർത്തകനെ ഓടിച്ചിട്ട് പിടികൂടി

Wednesday 28 July 2021 9:43 AM IST

ആലപ്പുഴ : കൈനകരി കുപ്പപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിലെ വാക്സിൻ വിതരണത്തിനിടെ ഡോക്ടറെ കൈയേറ്റം ചെയ്ത കേസിലെ പ്രതിയെ ഓടിച്ചിട്ടു പിടികൂടി. സി.പി.എം പ്രവർത്തകൻ വിശാഖ് വിജയനാണ് പിടിയിലായത്.

സംഭവത്തിന്‌ശേഷം ഒളിവിൽപ്പോയ ഇയാൾ തകഴി കരുമാടി ഭാഗത്ത് ബന്ധുവിന്റെ വീട്ടിൽ കഴിഞ്ഞുവരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇവിടെയെത്തിയ പൊലീസിനെ കണ്ട് വിശാഖ് പാടത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

നെടുമുടി എസ്.എച്ച്.ഒ എ.വി. ബിജു,എസ്.ഐ ടി.വി.കുര്യൻ, സി.പി.ഒ സുമിത്ത്, സ്‌പെഷ്യൽ സ്‌ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉല്ലാസ് , സിവിൽപോലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ , എബി, ഷാഫി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Advertisement
Advertisement