'തെറ്റും ശരിയും ഇപ്പോൾ പ്രതികരിക്കുന്നില്ല,രാജിവയ്‌ക്കേണ്ട സാഹചര്യമില്ല', കൈയാങ്കളി കേസിൽ ശിവൻകുട്ടിയ്‌ക്ക് പിന്തുണയുമായി ജോസ് കെ മാണി
Wednesday 28 July 2021 1:34 PM IST
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ തെറ്റും ശരിയും താനിപ്പോൾ പ്രതികരിക്കുന്നില്ലെന്നും ആ വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ജോസ് കെ മാണി. കൈയാങ്കളി കേസിലെ നടപടി വിധിപോലെ വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
കേസിൽ നിരപരാധിത്വം വിചാരണകോടതിയിൽ തെളിയിക്കുമെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ അഭിപ്രായത്തെ ജോസ് കെ മാണി പിന്താങ്ങി. യുഡിഎഫ് ഭരണകാലത്ത് ജോസ് കെ.മാണിയുടെ പിതാവും അന്ന് ധനമന്ത്രിയുമായിരുന്ന കെ.എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിലെ പ്രതിഷേധമാണ് നിയമസഭയിൽ കൈയാങ്കളിക്കിടയാക്കിയത്.