മനോജ് കാനയുടെ കെഞ്ചിര ചിങ്ങം ഒന്നിന്
Thursday 29 July 2021 4:30 AM IST
ഗോത്രഭാഷയായ പണിയ ഭാഷയിൽ മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര ആഗസ്റ്റ് 1ന് ആക്ഷൻ ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്യും.ആക്‌ഷൻ ഒ.ടി.ടി പ്ളാറ്റ്‌ഫോമിന്റെ ആദ്യ സംരംഭവമാണ് കെഞ്ചിര. അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ചരണ്ടാമത് ചിത്രമായി കെഞ്ചിര തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച ഛായാഗ്രാഹകൻ, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്കാരത്തിനും അർഹമായി. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒമ്പതാം ക്ളാസുകാരി വിനുഷ രവിയാണ് കെഞ്ചിരയായി വേഷമിട്ടത്. നേർ ഫിലിംസ് സൊസൈറ്റിയുടെ ബാനറിലാണ് നിർമ്മാണം.മനോജ് കാന സംവിധാനം ചെയ്ത മൂന്നാമത് ചിത്രമാണ് കെഞ്ചിര. ഖെദ്ദ ആണ് ചിത്രീകരണം പൂർത്തിയായ പുതിയ ചിത്രം .ആശ ശരത്തും മകൾ ഉത്തര ശരത്തുമാണ് പ്രധാന വേഷത്തിൽ.