ലെഫ്റ്റ്നന്റ് റാമായി ദുൽഖറിന്റെ വീഡിയോ
Thursday 29 July 2021 4:30 AM IST
മുപ്പത്തിഅഞ്ചാം ജന്മദിനം ഇന്നലെ യുവനടൻ ദുൽഖർ സൽമാൻ ആഘോഷിച്ചു. താരത്തിന്റെ ആരാധകർക്കുള്ള ജന്മദിന സമ്മാനമായി പുതിയ ചിത്രമായ ലെഫ്‌റ്റനന്റ് റാമിലെ ദുൽഖറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലെഫ്‌റ്റനന്റ് റാമിന്റെ പ്രണയഗാഥ എത്രയും പെട്ടെന്ന് നിങ്ങൾക്ക് വായിക്കാം എന്ന കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഹാനുരാഘവവുഡിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധായകൻ. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 1960ൽ ജമ്മുകാശ്മീരിൽ നടന്ന പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.എസ്. വിനോദാണ് ഛായാഗ്രഹണം. വിശാൽ ചന്ദ്രശേഖർ സംഗീതം നൽകുന്നു. വിജയാന്തി മൂവിസും സ്വപ്ന സിനിമാസും ചേർന്നാണ് നിർമ്മാണം.