അനാശാസ്യ കേന്ദ്രത്തിൽ റെയ്ഡ്: നാല് പേർ അറസ്റ്റിൽ
Thursday 29 July 2021 12:52 AM IST
പെരുമ്പാവൂർ: കടുവാളിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രം റെയ്ഡ് ചെയ്ത പൊലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തു. കേന്ദ്രം നടത്തിപ്പുകാരായ മുടക്കുഴ ഇളമ്പകശേരി നിഷാദ് (38), കീഴില്ലം പാമടംകോട്ടിൽ ശബരി ബാൽ (38), രണ്ട് ഇടപാടുകാർ, മൂന്ന് സ്ത്രീകൾ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് ദിവസം മുമ്പാണ് കടുവാളിൽ കെട്ടിടം വാടകയ്ക്ക് എടുത്ത് അനാശ്യാസ പ്രവർത്തനം തുടങ്ങിയത്. ഡിവൈ.എസ്.പി ഇ.പി റെജിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.