സുപ്രീംകോടതി വിധി ചരിത്രപരം

Thursday 29 July 2021 12:46 AM IST

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അപമാനമായി മാറിയ, നിയസഭാ കൈയാങ്കളിക്കേസിലുണ്ടായ സുപ്രീംകോടതി വിധി ചരിത്രപരവും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതുമാണെന്ന് ഡമോക്രാറ്റിക് കോൺഗ്രസ് കേരള (ഡി.സി.കെ) സംസ്ഥാന പ്രസിഡന്റ് സലിം പി.മാത്യു പ്രസ്താവിച്ചു. വിധിയുടെ അന്തസ്സത്ത മാനിച്ച് മന്ത്രി വി. ശിവൻകുട്ടി രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.