കേസിനെ സജീവമാക്കിയത് ചെന്നിത്തലയുടെ പോരാട്ടവും

Thursday 29 July 2021 12:30 AM IST

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസ് സജീവമാക്കി നിറുത്തിയതിന് പിന്നിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പോരാട്ടവും എടുത്തു പറയണം. തുടക്കം മുതൽ കേസിനെ വിടാതെ പിന്തുടർന്ന അദ്ദേഹം സുപ്രീംകോടതിയിൽ വരെ കക്ഷി ചേർന്നു.

മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും പ്രതികളാകുന്ന കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന എറണാകുളത്തെ എ.സി.ജെ.എം കോടതിയിൽ കേസ് ആദ്യം വന്നതു തൊട്ട് രമേശ് കക്ഷിയായിരുന്നു. അതത് ജില്ലകളിൽ ഇത്തരം കേസുകൾ പരിഗണിക്കാമെന്നായതോടെ എറണാകുളം കോടതി കേസ് തിരുവനന്തപുത്തേക്ക് കൈമാറിയെങ്കിലും ഒരു വർഷത്തോളം വിധി പറയാതെ നീട്ടിവച്ചു.

കേസ് പിൻവലിക്കാൻ നിയമപരമായി സാധിക്കില്ലെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന ബീന സതീഷ് ചൂണ്ടിക്കാട്ടിയപ്പോൾ രമേശുമായി ചേർന്ന് ഇവർ ഗൂഢാലോചന നടത്തിയെന്ന് വരെ ആക്ഷേപമുയർന്നു. എന്നാൽ അവരുമായി ഒരു പരിചയവുമില്ലെന്ന് രമേശ് വ്യക്തമാക്കിയിരുന്നു.

 ശി​വ​ൻ​കു​ട്ടി​ ​തു​ട​രു​ന്ന​ത് വെ​ല്ലു​വി​ളി​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ക്രി​മി​ന​ൽ​ ​കേ​സി​ൽ​ ​വി​ചാ​ര​ണ​ ​നേ​രി​ടു​ന്ന​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​മ​ന്ത്രി​യാ​യി​ ​തു​ട​രു​ന്ന​ത് ​നി​യ​മ​വ്യ​വ​സ്ഥ​യോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​അ​ദ്ദേ​ഹം​ ​രാ​ജി​വ​ച്ച് ​വി​ചാ​ര​ണ​ ​നേ​രി​ട​ണം.​ ​ഇ​ല്ലെ​ങ്കി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​രാ​ജി​യാ​വ​ശ്യ​പ്പെ​ട​ണം. നി​യ​മ​സ​ഭാ​ ​കൈ​യാ​ങ്ക​ളി​ക്കേ​സി​ലെ​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​യെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു.​ ​നാ​ല് ​വ​ർ​ഷ​മാ​യി​ ​താ​ൻ​ ​നി​യ​മ​പോ​രാ​ട്ടം​ ​ന​ട​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​കേ​സി​ല്ലാ​താ​കു​മാ​യി​രു​ന്നു.​ ​കേ​സ് ​പി​ൻ​വ​ലി​ക്കാ​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം​ ​ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ​വി​ഷ​യ​ത്തി​ൽ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​ആ​വ​ശ്യ​പ്പെ​ട്ടു.