3,005 പേർക്ക് കൊവിഡ്, ടി.പി.ആർ 15.42%
Thursday 29 July 2021 2:52 AM IST
തൃശൂർ: ജില്ലയിൽ 3,005 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 2,034 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.42%. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,499 ആണ്. തൃശൂർ സ്വദേശികളായ 112 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,19,252. ആകെ രോഗമുക്തരായത് 3,05,974 പേർ.