വീട്ടിൽ നിത്യസന്ദർശകനായ വൈദികൻ നാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, മാതാവ് പരാതി നൽകിയപ്പോൾ ഒളിവിൽപോയി

Thursday 29 July 2021 9:22 AM IST

ആലുവ: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വൈദികനെതിരെ എടത്തല പൊലീസ് കേസെടുത്തു. മരട് സെന്റ് മേരിസ് മദ്‌ലേനിയൻ ദേവാലയത്തിലെ സഹവികാരി വരാപ്പുഴ സ്വദേശി സിബി വർഗീസിനെ (33)തിരെയാണ് കേസ്.

എടത്തല പഞ്ചായത്തിലെ കുഴിവേലിപ്പടിയിൽ ഒരു വീട്ടിൽ നിത്യസന്ദർശകനായിരുന്നു വൈദികനെന്ന് പൊലീസ് പറഞ്ഞു. ഈ വീട്ടിലെ കുട്ടിയെ രണ്ട് തവണ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് മാതാവ് കോടതിയിൽ രഹസ്യമൊഴി നൽകിയത്. തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ വൈദികൻ ഒളിവിൽപ്പോയി. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് എടത്തല പൊലീസ് പറഞ്ഞു.