പറവയ്ക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖറും വീണ്ടും
പറവയ്ക്ക് ശേഷം സൗബിൻ ഷാഹിർ ദുൽഖർ സൽമാൻ കൂട്ടുക്കെട്ട് വീണ്ടും വരുന്നു. ഓതിരം കടകം എന്ന് പേരിട്ടിരിക്കുന്ന ചത്രത്തിന്റെ ആദ്യലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നു. ദുൽഖറിന്റെ വേഫെയറർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത് . തന്റെ പ്രിയപ്പെട്ട മച്ചാൻ സൗബിൻ വീണ്ടും സംവിധായക തൊപ്പി അണിനിയുന്നതിന്റെ ത്രില്ലിലാണെന്ന് ഓതിരം കടകത്തിന്റെ ആദ്യലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ദുൽഖർ പറഞ്ഞു. 2017ൽ പുറത്തിറങ്ങിയ പറവ ആയിരുന്നു സൗബിൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഷെയ്ൻ നിഗം നായകനായ ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിലാണ് എത്തിയത്. നാല് വർഷങ്ങൾക്ക് ശേഷം സൗബിൻ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ഓതിരം കടകം.അതേസമയം, ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന കുറുപ്പ് ആണ് ദുൽ ഖറിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സല്യൂട്ട്, തമിഴ് ചിത്രം ഹേയ് സിനാമിക, തെലുങ്ക് ചിത്രം യുദ്ധം തൊ രസിന പ്രേമ കഥ എന്നിവയാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമകൾ.