പച്ചയ്ക്ക് ന്യൂയോർക്ക് ഫെസ്റ്റി​വലി​ൽ പുരസ്‌കാരം

Friday 30 July 2021 4:30 AM IST

ശ്രീവല്ലഭൻ സംവി​ധാനം ചെയ്ത പച്ച എന്ന ചി​ത്രം ന്യൂയോർക്ക് ഫി​ലിം ഫെസ്റ്റി​വലി​ലെ മി​കച്ച പരി​സ്ഥി​തി​ ചി​ത്രമായി​ തി​രഞ്ഞെടുത്തു. ചി​ത്രം ഫെസ്റ്റി​വലി​ലെ ഗ്രാൻഡ് പ്രൈസ് അവാർഡും സ്വന്തമാക്കി​. പരി​സ്ഥി​തി​ പ്രമേയമാക്കി​ നി​ർമ്മി​ച്ച പച്ച ഇതി​നകം ഒട്ടേറെ അന്താരാഷ്ട്ര ചലച്ചി​ത്രോത്സവങ്ങളി​ൽ പ്രദർശി​പ്പി​ച്ചി​രുന്നു.

നെടുമുടി​ വേണു, കെ.പി​.എ.സി​ ലളി​ത, ജി​. സുരേഷ്‌കുമാർ, മേനക, മാസ്റ്റർ മി​ഥുൻ തുടങ്ങി​യവരാണ് പച്ചയി​ലെ പ്രധാന വേഷങ്ങൾ അവതരി​പ്പി​ച്ചി​രി​ക്കുന്നത്.

മനുഷ്യന്റെ ഇടപെടലുകൾ മൂലം പ്രകൃതി​യി​ലുണ്ടാകുന്ന മാറ്റങ്ങൾ വരും കാലത്ത് അതി​രൂക്ഷമായ ജലക് ഷാമത്തെക്കുറി​ച്ചാണ് പച്ച പറയുന്നത്.

Advertisement
Advertisement