ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റയാളുടെ കൈയിൽ കോടികളുടെ കളളനോട്ട്; ബിജെപി പ്രവർത്തകൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ
Thursday 29 July 2021 7:24 PM IST
തൃശൂർ: കൊടുങ്ങല്ലൂരിൽ ബൈക്കിൽ നിന്ന് വീണ് ചികിത്സ തേടിയ യുവാവിൽ നിന്ന് കോടികളുടെ കളളനോട്ടുകൾ പിടിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയായ ജിത്തുവാണ് ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സ തേടിയപ്പോൾ കളളനോട്ട് കേസിൽ പിടിയിലായത്. ഇയാൾ ബിജെപി പ്രവർത്തകനാണ്.
തുടർന്ന് ജിത്തുവിനെക്കൂടാതെ മറ്റ് രണ്ടുപേരെക്കൂടി പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശികളായ രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കളളനോട്ടാണ് പിടികൂടിയത്. സംസ്ഥാനത്തിന് പുറത്ത് അച്ചടിച്ച നോട്ടുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.