ചിക്കൻ മാലിന്യ സംസ്‌കരണ ഫാക്‌ടറിയിൽ വൻ തീപിടിത്തം; 26 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
Thursday 29 July 2021 8:25 PM IST
പാലക്കാട്: അമ്പലപ്പാറയിൽ കോഴി മാലിന്യ സംസ്‌കരണ ഫാക്‌ടറിയിൽ വൻ തീപിടിത്തം. തീയണയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ ഫാക്‌ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾക്കും നാട്ടുകാർക്കും പൊളളലേറ്റു. മണ്ണാർക്കാട് അഗ്നിരക്ഷാ നിലയത്തിലെ അംഗങ്ങൾക്കാണ് പരിക്കേറ്റത്.
തീപിടിത്തത്തിൽ ആകെ 26 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീയണയ്‌ക്കാനുളള ശ്രമം ഇപ്പോഴും തുടരുകയാണ്.