മെക്സിക്കോ പെഗസസ് വാങ്ങിയത് 453 കോടി രൂപയ്ക്ക്
Friday 30 July 2021 3:15 AM IST
മെക്സികോ സിറ്റി: പ്രതിപക്ഷ നേതാക്കളേയും മാദ്ധ്യമപ്രവർത്തകരേയും നിരീക്ഷിക്കുന്നതിനായി മുൻ സർക്കാരിന്റെ കാലത്ത് ഇസ്രയേലിന്റെ ചാര സോഫ്റ്റ്വെയറായ പെഗസസ് വാങ്ങാൻ മെക്സികോ മുടക്കിയത് 453 കോടി രൂപയെന്ന് റിപ്പോർട്ട്. മെക്സികോ ഭരണമുന്നണിയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
ഇതിനായി 32 കരാറുകളാണ് ഒപ്പിട്ടിരിക്കുന്നത്. 2006 മുതൽ 2012 വരെ ഫെലിപ്പെ കാഡ്രോൺ പ്രസിഡന്റായപ്പോഴും 2012 മുതൽ 2018 എന്റിക്വേ പെന നിയേറ്റോ പ്രസിഡന്റായിരിക്കുമ്പോഴും ഇടപാട് നടന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന മെക്സികോയിലെ ഏജൻസി ചാരസോഫ്റ്റ്വെയർ വാങ്ങാൻ സർക്കാർ പണം മുടക്കിയെന്ന് കണ്ടെത്തിയിരുന്നു.