7 കോടി ഫോളോവേഴ്സ്: ട്വിറ്ററിൽ റെക്കാഡിട്ട് മോദി

Thursday 29 July 2021 10:49 PM IST

മുംബയ്: ഇന്ത്യൻ ഐ.ടി നിയമങ്ങൾ നടപ്പാക്കുന്നതിനെചൊല്ലി ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ ശീതയുദ്ധം തുടരവെ, ട്വിറ്ററിൽ ഏഴുകോടി ഫോളോവേഴ്സുള്ള ലോകനേതാവെന്ന റെക്കാഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.

2009ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ട്വിറ്റർ ഉപയോഗിച്ച് തുടങ്ങിയ നരേന്ദ്ര മോദിക്ക് 2010ൽ ഒരുലക്ഷം ഫോളോവേഴ്സുണ്ടായിരുന്നു. 2014ൽ പ്രധാന മന്ത്രിയായതോടെ മോദിയെ പിന്തുടരുന്നവരുടെ എണ്ണം വർദ്ധിച്ചു. കഴിഞ്ഞ വർഷം ജൂലായിൽ 6 കോടി ഫോളോവേഴ്സ് തികച്ച മോദിയുടെ അക്കൗണ്ട് ബുധനാഴ്ച 7 കോടി കടന്നു. ഇതോടെ സജീവ രാഷ്ട്രീയത്തിലുള്ളവരിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ട്വിറ്റർ പേജിനുടമയായി മോദി. അതേസമയം, ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലായ @PMOIndiaയ്ക്ക് 4.3 കോടി ഫോളോവേഴ്സുണ്ട്.

 5.3 കോടി ഫോളോവേഴ്‌സുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ പേജാണ് രണ്ടാമത്

 അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് 3 കോടി ഫോളോവേഴ്‌സ്.

 ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് 2.6 കോടിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 1.9 കോടിയും ഫോളോവേഴ്‌സുണ്ട്.