സ്ത്രീ സുരക്ഷാ കാമ്പെയ്ൻ

Thursday 29 July 2021 10:49 PM IST

കായംകുളം: കീരിക്കാട് തെക്ക് മുഴങ്ങോടിക്കാവ് ശ്രീദേവി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷാ കാമ്പയിനും അവാർഡ് ദാനവും നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.കെ. ജ്യോതി അദ്ധ്യക്ഷയായി. സെക്രട്ടറി ജെ. ഷാജിമോൻ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്

കെ.കെ. അനിൽകുമാർ, അഡ്വ. ജി. വസന്തകുമാരി അമ്മ, താലൂക്ക് ലൈബ്രറി കൗൺസിൽ ബാലവേദി കൺവീനർ എം.കെ. പ്രദീപ്, വി.എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പി.യു. സൂര്യപുത്രി, ജുമാന താജുദ്ദീൻ എന്നിവരെ ആദരിച്ചു.

Advertisement
Advertisement