ശിവൻകുട്ടിയുടെ രാജി ആവശ്യം: കടുപ്പിച്ച് പ്രതിപക്ഷം, തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി

Friday 30 July 2021 12:47 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭ​ ​കൈ​യാ​ങ്ക​ളി​ ​കേ​സി​ൽ​ ​വി​ചാ​ര​ണ​ ​നേ​രി​ട​ണ​മെ​ന്ന​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്ന​ ​പ്ര​തി​പ​ക്ഷ​ ​ആ​വ​ശ്യം​ ​നി​യ​മ​സ​ഭ​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ത​ള്ളി.​ ​അ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​സ​മ്മേ​ള​ന​ന​ട​പ​ടി​ക​ൾ​ ​ബ​ഹി​ഷ്‌​ക​രി​ച്ച​ ​പ്ര​തി​പ​ക്ഷം​ ​സ​ഭാ​ക​വാ​ട​ത്തി​ൽ​ ​കു​ത്തി​യി​രു​ന്ന് ​സ​മ​രം​ ​ന​ട​ത്തി.​ ​
സു​പ്രീം​കോ​ട​തി​ ​ആ​രു​ടെ​യും​ ​പേ​ര് ​പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​രാ​ജി​യു​ടെ​ ​പ്ര​ശ്‌​നം​ ​ഉ​ദി​ക്കു​ന്നി​ല്ലെ​ന്നും​ ​പി.​ടി.​ ​തോ​മ​സ് ​ന​ൽ​കി​യ​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​നോ​ട്ടീ​സി​ന് ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​സ്പീ​ക്ക​ർ​ ​പ്ര​മേ​യ​ത്തി​ന് ​അ​വ​ത​ര​ണാ​നു​മ​തി​ ​നി​ഷേ​ധി​ച്ചു.​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​സ​ഭാ​ബ​ഹി​ഷ്ക​ര​ണം.​ ​വി​ഷ​യ​ത്തി​ൽ​ ​രൂ​ക്ഷ​മാ​യ​ ​വാ​ക്പോ​രാ​ണ് ​ഭ​ര​ണ​ ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ​ ​ത​മ്മി​ലു​ണ്ടാ​യ​ത്. പനി ബാധിച്ച് ചികിത്സയിലായതിനാൽ ശിവൻകുട്ടി ഇന്നലെ സഭയിൽ എത്തിയില്ല.
കെ.​എം.​ ​മാ​ണി​ക്കെ​തി​രെ​ ​അ​ന്ന് ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​ന​ട​ത്തി​യ​ ​പ്ര​സം​ഗം​ ​ഉ​ദ്ധ​രി​ച്ചാ​ണ് ​പ്ര​തി​പ​ക്ഷം​ ​ഭ​ര​ണ​മു​ന്ന​ണി​യെ​ ​ആ​ക്ര​മി​ച്ച​ത്.​ ​മാ​ണി​യു​ടെ​ ​ആ​ത്മാ​വ് ​ഈ​ ​വി​ധി​യി​ൽ​ ​സ​ന്തോ​ഷി​ക്കു​മെ​ന്ന് ​പി.​ടി.​തോ​മ​സ് ​പ​റ​ഞ്ഞു.​ ​ആ​ന​ ​ക​രി​മ്പി​ൻ​കാ​ട്ടി​ൽ​ ​ക​യ​റി​യ​ ​പോ​ലെ​യാ​ണ് 2015​ലെ​ ​ബ​‌​‌​ഡ്‌​ജ​റ്റ് ​ദി​ന​ത്തി​ൽ​ ​ശി​വ​ൻ​കു​ട്ടി​ ​സ​ഭ​യി​ൽ​ ​അ​ഴി​ഞ്ഞാ​ടി​യ​ത്.​ ​ഇ​പ്പോ​ൾ​ ​ആ​ ​ചൊ​ല്ല് ​ശി​വ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യി​ൽ​ ​ക​യ​റി​യ​പോ​ലെ​ ​എ​ന്ന് ​മാ​റ്റി​യി​ട്ടു​ണ്ട്.​
ശി​വ​ൻ​കു​ട്ടി​യു​ടെ​ ​ഉ​റ​ഞ്ഞു​ ​തു​ള്ള​ൽ​ ​വി​ക്ടേ​ഴ്‌​സ് ​ചാ​ന​ലി​ൽ​ ​കു​ട്ടി​ക​ളെ​ ​കാ​ണി​ക്കാ​വു​ന്ന​താ​ണ്.​ ​ആ​ശാ​ന് ​അ​ക്ഷ​ര​മൊ​ന്ന് ​പി​ഴ​ച്ചാ​ൽ​ ​എ​ന്ന​ ​ചൊ​ല്ല് ​പി​ണ​റാ​യി​യെ​യും​ ​ശി​വ​ൻ​കു​ട്ടി​യെ​യും​ ​പ​റ്റി​യാ​ണ്.​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ക്ക് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​മാ​തൃ​ക​യാ​കാ​ൻ​ ​ക​ഴി​യു​മോ.​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കാ​ൻ​ ​ക​ഴി​യു​മോ​?​ ​കെ.​എം.​ ​മാ​ണി​ ​കൂ​ടി​ചേ​ർ​ന്നു​ ​കൊ​ടു​ത്ത​ ​കേ​സി​നെ​യാ​ണോ,​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ഈ​ ​സ​ർ​ക്കാ​ർ​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ളെ​യാ​ണോ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​-​എം​ ​ഇ​പ്പോ​ൾ​ ​പി​ന്തു​ണ​യ്ക്കു​ന്ന​ത്.​ ​
കേ​ര​ളം​ ​ക​ണി​ക​ണ്ട​ ​ക​ള്ള​നെ​ന്ന് ​മാ​ണി​യെ​ ​വി​ശേ​ഷി​പ്പി​ച്ച​ ​സി.​പി.​എം​ ​ഇ​പ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തെ​ ​വി​ശു​ദ്ധ​നാ​ക്കി​യെ​ന്നും​ ​പി.​ടി.​തോ​മ​സ് ​പ​റ​ഞ്ഞു. റി​വോ​ൾ​വ​റു​മാ​യി​ ​സ​ഭ​യി​ൽ​ ​വ​ന്ന് ​ഒ​രു​ ​എം.​എ​ൽ.​എ​ ​മ​റ്റൊ​രു​ ​എം.​എ​ൽ.​എ​യെ​ ​വെ​ടി​വ​ച്ചാ​ലോ​ ​ഒ​രു​ ​എം.​എ​ൽ.​എ​ ​മ​റ്റൊ​രു ​എം.​എ​ൽ.​എ​യെ​ ​കു​ത്തി​ക്കൊ​ന്നാ​ലോ​ ​അ​ത് ​കു​റ്റ​കൃ​ത്യം​ ​ത​ന്നെ​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​
​അ​തു​പോ​ലെ​ ​പൊ​തു​മു​ത​ൽ​ ​ന​ശി​പ്പി​ച്ച​തും​ ​കു​റ്റ​മാ​ണ്.​ ​അ​തി​നൊ​രു​ ​പ​രി​ര​ക്ഷ​യു​മി​ല്ല.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​സം​സാ​രി​ച്ച​പ്പോ​ൾ​ ​ബ​ഹ​ളം​വ​ച്ച​ ​ഭ​ര​ണ​പ​ക്ഷ​ത്തോ​ട് ​അ​ത് ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ര​ണ്ടു​വ​ട്ടം​ ​സ്പീ​ക്ക​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

 സസ്‌പെൻഷൻ ശിക്ഷാനടപടി: മുഖ്യമന്ത്രി

സഭയിലെ കാര്യങ്ങളെ കേസിലേക്ക് വലിച്ചിഴച്ചത് ജനാധിപത്യമൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ എന്നത് നമ്മുടെ നിയമസങ്കൽപ്പത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കുതന്നെ എതിരാണ്. സഭയിൽ നിന്ന് ബന്ധപ്പെട്ട അംഗങ്ങളെ അന്നത്തെ സ്പീക്കർ സസ്‌പെൻഡ് ചെയ്തതാണ്. അത് ഒരു ശിക്ഷാനടപടിയാണ്. സർക്കാർ സർവീസിൽ നിന്നുള്ള സസ്‌പെൻഷൻ പോലെയല്ല സഭയിൽ നിന്നുള്ള സസ്‌പെൻഷൻ. സഭയിലെ ശിക്ഷതന്നെയാണ്. അതാണ് ഭരണഘടന വിഭാവനം ചെയ്ത അധികാരവിഭജനത്തിന്റെ അടിസ്ഥാന പ്രമാണം.

 ഇതും കുറ്റകരമാണ്!

സഭാ ബഹിഷ്കരണത്തിന് മുമ്പ് ബഹളം വച്ച പ്രതിപക്ഷത്തോട് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇതും കുറ്റകരമാണെന്ന് മന്ത്രി പി.രാജീവ് ഓർമ്മിപ്പിച്ചു. പി.പി.ചിത്തരഞ്ജന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞ് തുടങ്ങുമ്പോഴായിരുന്നു മന്ത്രിയുടെ കമന്റ്.