സി ബി എസ് ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 99.37 വിജയശതമാനം

Friday 30 July 2021 2:18 PM IST

ന്യൂഡൽഹി∙ സി ബി എസ് ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി . 30:30:40 എന്ന അനുപാതത്തിലാണ് അന്തിമ ഫലം നിർണയിക്കുക. cbseresults.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഫലം അറിയാം. ആകെ 12,96,318 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹരായത് ഇതിൽ 70,004 വിദ്യാർഥികൾക്ക് 95 ശതമാനത്തിൽ അധികം മാർക്ക് ലഭിച്ചു. ആൺകുട്ടികളുടെ വിജയ ശതമാനം 99.13ഉം പെൺകുട്ടികളുടേത് 99.67 ശതമാനവുമാണ്.

കൊവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി.ബി.എസ്.ഇ. പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്. ക​ഴി​ഞ്ഞ വ​ർ​ഷം 88.78 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യ ശതമാനം.


പത്താം ക്ലാസിലെ കൂടുതല്‍ മാര്‍ക്ക് കിട്ടിയ മൂന്ന് തിയറി വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് കണക്കാക്കി 30 ശതമാനം വെയിറ്റേജും പതിനൊന്നാം ക്ളാസില്‍ എല്ലാ തിയറി പേപ്പറിന്റെയും മാര്‍ക്കും പരിഗണിച്ച് 30 ശതമാനം വെയിറ്റേജും, പന്ത്രണ്ടാം ക്ളാസില്‍ പ്രാക്ടിക്കല്‍, ഇന്റേണല്‍ മാര്‍ക്ക്, ക്ളാസ് പരീക്ഷകള്‍ ഉള്‍പ്പടെയുള്ള പ്രകടനം കണക്കാക്കിയാണ് 40 ശതമാനം വെയിറ്റേജ് നല്‍കി ഫലപ്രഖ്യാപനം നടത്തിയത്.

സ്‌കൂളുകളോട് നേരത്തെ മൂന്ന് വര്‍ഷത്തെ മാര്‍ക്കുകള്‍ കണക്ക് ആക്കി സിബിഎസ്ഇക്ക് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. ഈ മാനദണ്ഡം അനുസരിച്ച് യോഗ്യത നേടാനാവാത്ത കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരമുണ്ട്. മാര്‍ക്കുകള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹമുള്ള കുട്ടികള്‍ക്കും വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പരാതികള്‍ പരിഹരിക്കാന്‍ സ്‌കൂള്‍ തലത്തിലും സോണല്‍ തലത്തിലും സമിതിക്കള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.