തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സ്മാ​ർട്ടാക്കാൻമ​മ്മൂ​ട്ടി​യു​ടെ​ ​വി​ദ്യാ​മൃ​തം​

Saturday 31 July 2021 4:29 AM IST

മ​മ്മൂ​ട്ടി​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​കെ​യ​ർ​ ​ആ​ൻ​ഡ് ​ഷെ​യ​ർ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​വി​ദ്യാ​മൃ​തം​ ​പ​ദ്ധ​തി​ക്ക് ​തി​രുവനന്തപുരത്ത്​ ​തു​ട​ക്ക​മാ​യി.​

സാ​മൂ​ഹി​ക​ ​ഉ​ന്ന​മ​ന​ത്തി​നും​ ​അ​വ​ശ​ത​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​വേ​ണ്ടി​ ​മ​മ്മൂ​ട്ടി​ ​ന​ട​ത്തു​ന്ന​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ച​രി​ത്ര​ത്തി​ന്റെ​ ​ഭാഗമാകു​ന്നു​വെ​ന്ന് ​വ​ള്ള​ക്ക​ട​വ്​ ​വ​ലി​യ​ ​പ​ള്ളി​ ​ഇ​മാം​ ​അ​ബ്ദു​ൽ​ ​ഗ​ഫാ​ർ​ ​മൗ​ല​വി​ ​വ​ള്ള​ക്ക​ട​വ് ​യ​ത്തീം​ഖാ​ന​യി​ൽ​ ​വ​ച്ച് ​ന​ട​ന്ന​ ​പ​ദ്ധ​തി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ്വ​ഹി​ച്ചു​കൊ​ണ്ട് ​പ​റ​ഞ്ഞു.​
​ഓ​ൺ​ലൈ​ൻ​ ​പ​ഠ​ന​ത്തി​ന് ​ബു​ദ്ധി​മു​ട്ട് ​അ​നു​ഭ​വി​ക്കു​ന്ന​ ​നി​ർ​ധ​ന​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ്മാ​ർ​ട്ട് ​ഫോ​ൺ​ ​ന​ൽ​കു​ന്ന​ ​പ​ദ്ധ​തി​യാ​ണ് ​വി​ദ്യാ​മൃ​തം.​ ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ഫാ.​തോ​മ​സ് ​കു​ര്യ​ൻ​ ​മ​രോ​ട്ടി​പു​ഴ​ ​സ്വാ​ഗ​തം​ ​ആ​ശം​സി​ച്ചു.​ ​ഫൗ​ണ്ടേ​ഷ​ൻ​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​ ​ഗീ​വ​ർ​ഗീ​സ് ​യോ​ഹ​ന്നാ​ൻ​ ​ ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച ചടങ്ങി​ൽ ​ ​തി​രു​വ​ന​ന്ത​പു​രം​ ​യ​ത്തീം​ഖാ​ന​ ​ഭാ​ര​വാ​ഹി​ ​എം.​ ​കെ.​ ​നാ​സ​ർ,​ ​ജ​മാ​അ​ത്ത് ​പ്ര​സി​ഡ​ന്റ് ​സൈ​ഫു​ദ്ദീ​ൻ​ ​ഹാ​ജി,​ ​മ​മ്മൂ​ട്ടി​ ​ഫാ​ൻ​സ് ​ആ​ൻ​ഡ് ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ അംഗങ്ങളായ ​ ​അ​ശോ​ക​ൻ,​ ​അ​രു​ൺ​ ​തു​ട​ങ്ങി​യ​വ​രും​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement