ഇസ്ലാമിക തീവ്രവാദികൾ ഒരു കലാകാരനെ വധിച്ചിട്ട് മണിക്കൂറുകളായി, ഇച്ചിരി ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ പ്രതികരിക്കണമെന്ന് ഹരീഷ് പേരടി

Friday 30 July 2021 11:27 PM IST

അഫ്​ഗാൻ ഹാസ്യനടൻ നസർ മുഹമ്മദിനെ താലിബാൻ ഭീകരർ വധിച്ച സംഭവത്തിൽ സാംസ്കാരിക കേരളത്തിന്റെ നിശബ്ദതയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഇസ്ലാമിക തീവ്രവാദികളായ താലിബാൻ ഒരു കലാകാരനെ മൃഗീയമായി പീഡിപ്പിച്ച് തൂക്കി കൊന്നിട്ട് 24 മണിക്കൂറിൽ അധികമായി. ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികൾ. ലോകം മുഴുവൻ പ്രതികരിച്ചു കഴിഞ്ഞു. പ്രതികരിക്കു സാസ്കാരിക കേരളമേ. ഇങ്ങനെ വൺസൈഡ് മനുഷ്യസ്നേഹികളായി മനുഷ്യസ്നേഹത്തിലും വിഭാഗീയത കലർത്താതിരിക്കൂ എന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇസ്ലാമിക തീവ്രവാദികളായ താലിബാൻ ഒരു കലാകാരനെ മൃഗിയമായി പീഡിപ്പിച്ച് തുക്കി കൊന്നിട്ട് 24 മണിക്കൂറിൽ അധികമായി. ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികൾ. ലോകം മുഴുവൻ പ്രതികരിച്ചു കഴിഞ്ഞു. പ്രതികരിക്കു സാസംകാരിക കേരളമേ. ഇങ്ങിനെ വൺസൈഡ് മനുഷ്യസ്നേഹികളായി മനുഷ്യസ്നേഹത്തിലും വിഭാഗീയത കലർത്താതിരിക്കു. ശങ്കരാടി ചേട്ടൻ പറഞ്ഞതു പോലെ “ഇച്ചിരി ഉളുപ്പ്”ബാക്കിയുണ്ടെങ്കിൽ മാത്രം....