ഓണത്തുമ്പിയായി വൃദ്ധി വിശാൽ

Saturday 31 July 2021 2:02 PM IST

മാസ്റ്റേഴ്സിലെ 'വാത്തി കമിംഗ്...' എന്ന ഡാൻസ് വീഡിയോയിലൂടെ പ്രേക്ഷലക്ഷങ്ങളുടെ മനസിൽ ഇടം നേടിയ കൊച്ചുമിടുക്കിയാണ് വൃദ്ധി വിശാൽ. ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസിലെ കുറുമ്പിക്കുട്ടിയായിട്ടാണ് വൃദ്ധി ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.

ഓണക്കാലത്തിനു മുന്നോടിയായി ട്രഡീഷണൽ ലുക്കിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് വൃദ്ധിക്കുട്ടി. കസവുടുപ്പിൽ കുട്ടിത്തം തുളുമ്പുന്ന ചിത്രങ്ങൾ വൃദ്ധിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.

ഓണവേഷത്തിലെത്തിയ കുട്ടിത്താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കാനൊരുങ്ങുകയാണ് വൃദ്ധിക്കുട്ടി. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ഈ കൊച്ചുമിടുക്കിയുടെ പഴയ ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisement
Advertisement