ആഭ്യന്തര മന്ത്രിയെ നിയമിച്ച് ടുണീഷ്യൻ പ്രസിഡന്റ്
Sunday 01 August 2021 1:08 AM IST
ടൂണിസ്: അധികാരം പിടിച്ചെടുത്തതിന് പിന്നാലെ, രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കൊടുവിൽ മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് റിധ ഗാർസലൂവിനെ ആഭ്യന്തരമന്ത്രിയായി നാമനിർദ്ദേശം ചെയ്ത് ടുണീഷ്യൻ പ്രസിഡന്റ് ഖൈസ് സയീദ്. ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാരിന്റെ നിയന്ത്രണം പ്രസിഡന്റ് ഏറ്റെടുത്തതോടെയാണ് ടുണീഷ്യയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്.
പ്രധാനമന്ത്രിയെ പുറത്താക്കുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്ത ഖൈസ് ജുഡിഷ്യറിയുടെ നിയന്ത്രണവും ഏറ്റെടുത്തു. ഇതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.