ഇറ്റലിയിൽ ഗ്രീൻ പാസ്
Sunday 01 August 2021 1:36 AM IST
റോം:ഡെൽറ്റ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ ഗ്രീൻ പാസ് നിർബന്ധമാക്കുന്നു.
ആഗസ്റ്റ് ആറിനുശേഷം റസ്റ്റോറന്റുകൾ, മ്യൂസിയങ്ങൾ, സിനിമാശാലകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിലേക്ക് ഗ്രീൻ പാസ്സുള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂ. ഗ്രീൻ പാസ് നിബന്ധനകൾ ലംഘിച്ചാൽ 400 മുതൽ 1000 യൂറോവരെ പിഴ ചുമത്തും.നിയമലംഘനം ഒന്നിലേറെ തവണ ആവർത്തിച്ചാൽ ബിസിനസ്സ് സംരംഭം അടച്ചുപൂട്ടുമെന്നും ഉത്തരവിൽ പറയുന്നു.
ഔട്ട്ഡോർ ടേബിളുകളിൽ ഭക്ഷണം കഴിക്കുന്നതിനോ ബാറിൽ നിൽക്കുന്നതിനോ പാസ് വേണ്ട. പൊതുഗതാഗത സംവിധാനങ്ങളിലോ ആഭ്യന്തര വിമാന സർവീസുകളിലോ ഗ്രീൻ പാസ് നിർബന്ധമാക്കിയിട്ടില്ല.
12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ബാധകമല്ല. അതേസമയം, ഗ്രീൻ പാസിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്.