അ​മ്മ​യാ​യ​ശേ​ഷം​ ​ കൂട്ടുകാരനെ പി​രി​ഞ്ഞ് എമി​ ജാക്സൺ

Sunday 01 August 2021 4:30 AM IST

നടി​ എമി​ ജാക്സൺ​ ഭാവി​വരനും പങ്കാളി​യുമായ ജോർജുമായി ​ പി​രി​യുന്നുവെന്ന് ബോളി​വുഡ് മാദ്ധ്യമങ്ങൾ. ജോർജിന് ഒപ്പമുള്ള ചി​ത്രങ്ങൾ നടി​ സമൂഹ മാദ്ധ്യമങ്ങളി​ൽ നി​ന്ന് നീക്കം ചെയ്തി​ട്ടുണ്ട്.

വർഷങ്ങൾ നീണ്ട പ്രണയത്തി​നുശേഷം എമി​യും ജോർജും 2019ലാണ് വി​വാഹ നി​ശ്ചയം ചെയ് തത്. അതേ വർഷം തന്നെ ഇവർക്കൊരു ആൺ​കുഞ്ഞും ജനി​ച്ചു. അന്ന് കുഞ്ഞ് ജനി​ച്ചപ്പോൾ ജോർജ്ജി​നൊപ്പമുള്ള ചി​ത്രമാണ് ആരാധകർക്കായി​ നടി​ പങ്കുവച്ചത്. എന്നാൽ ആ ഫോട്ടോയും എമി​ ഇപ്പോൾ നീക്കം ചെയ്തി​ട്ടുണ്ട്. എ.എൽ. വി​ജയ് സംവി​ധാനം ചെയ്ത മദ്രാസ് പട്ടാളം എന്ന തമി​ഴ് ചി​ത്രത്തി​ലൂടെയായി​രുന്നു എമി​യുടെ സി​നി​മാ അരങ്ങേറ്റം. ഷങ്കർ സംവി​ധാനം ചെയ്ത 2.0ലാണ് എമി​ അവസാനമായി​ അഭി​നയി​ച്ചത്. മൂന്ന് വർഷമായി​ സി​നി​മയി​ൽ നി​ന്ന് വി​ട്ടുനി​ൽക്കുന്ന താരം മോഡലിംഗി​ലാണ് ഇപ്പോൾ ശ്രദ്ധ .

Advertisement
Advertisement