ജപ്പാനിൽ അടിയന്തരാവസ്ഥ

Sunday 01 August 2021 3:56 AM IST

ടോ​ക്കി​യോ​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​വ​ർ​ദ്ധി​ച്ച​തോ​ടെ​ ​ജ​പ്പാ​നി​ലെ​ ​ആ​റ് ​പ്ര​വി​ശ്യ​ക​ളി​ൽ​ ​ആ​ഗ​സ്റ്റ് 31​ ​വ​രെ​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​രാ​ജ്യ​ത​ല​സ്ഥാ​ന​വും​ ​ഒ​ളി​മ്പി​ക്‌​സ് ​വേ​ദി​യു​മാ​യ​ ​ടോ​ക്കി​യോ,​ ​സൈ​താ​മ,​ ​ചി​ബ,​ ​ക​ന​ഗാ​വ,​ ​ഒ​സാ​ക്ക,​ ​ഒ​ഖി​നാ​വ​ ​എ​ന്നീ​ ​പ്ര​വി​ശ്യ​ക​ളി​ലാ​ണ് ​അ​ടി​യ​ന്ത​രാ​വ​സ്ഥ.​ ​ദി​നം​പ്ര​തി​യു​ള്ള​ ​കേ​സു​ക​ളി​ൽ​ 61​ ​ശ​ത​മാ​ന​ത്തോ​ളം​ ​വ​ർ​ദ്ധ​ന​വു​ണ്ടാ​യ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ഭ​ര​ണ​കൂ​ടം​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​പ്ര​ഖ്യാ​പി​ച്ച​ത് ഹൊ​ക്കാ​യി​ഡോ,​ ​ഇ​ഷി​കാ​വ,​ ​ക്യോ​ടോ,​ ​ഹ്യോ​ഗോ,​ ​ഫു​ക്കു​ഓ​ക്ക​ ​എ​ന്നീ​ ​പ്ര​വി​ശ്യ​ക​ളി​ലേ​ക്ക് ​രോ​ഗം​ ​പ​ട​രു​ന്ന​ത് ​ത​ട​യാ​ൻ ​മു​ൻ​ക​രു​ത​ൽ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​യോ​ഷി​ഹി​ഡെ​ ​സു​ഗ​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു.