2,693 പേർക്ക് കൊവിഡ്

Saturday 31 July 2021 10:37 PM IST

തൃശൂർ : 2,693 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 2,432 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,418 ആണ്. തൃശൂർ സ്വദേശികളായ 66 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,26,984 ആണ്. 3,13,778 പേരാണ് രോഗമുക്തരായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.23 ശതമാനമാണ്. സമ്പർക്കം വഴി 2,680 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 06 ആരോഗ്യപ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 03 പേർക്കും, ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായി.

Advertisement
Advertisement