കൊവിഡ് അരലക്ഷത്തിലേറെ പേർക്ക് : 384 മരണം !

Saturday 31 July 2021 10:49 PM IST

തൃശൂർ : കഴിഞ്ഞ ഒരു മാസം കൊവിഡ് പിടികൂടിയത് അര ലക്ഷത്തിലധികം പേരെ. റിപ്പോർട്ട് ചെയ്തത് 384 മരണവും. ജൂലായ് ഒന്ന് മുതൽ 31 വരെയുള്ള കണക്ക് പ്രകാരം 53,388 പേർക്കാണ് കൊവിഡ് ബാധിച്ചത്. മാസത്തിന്റെ തുടക്കത്തിൽ 1500ന് താഴെയായിരുന്നുവെങ്കിൽ പിന്നീട് ഓരോ ദിവസം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുകയായിരുന്നു.

രണ്ട് ദിവസം മാത്രമാണ് ആയിരത്തിന് താഴെ രോഗികളുടെ എണ്ണമുണ്ടായത്. ഏഴ് ദിവസം രണ്ടായിരത്തിന് മുകളിലും ഒരു ദിവസം 3000 ന് മുകളിലെത്തി. ജൂലായുടെ പകുതി വരെ 13 ശതമാനത്തിന് താഴെയായിരുന്നുവെങ്കിൽ പിന്നീട് 17 ശതമാനം വരെ ടി.പി.ആർ നിരക്കെത്തി. മാസത്തിൽ ഓരോ ആഴ്ച തോറും ട്രിപ്പിൾ ലോക്ഡൗൺ, ലോക്ഡൗൺ എന്നിവയുടെ എണ്ണം കൂടി വരികയായിരുന്നു. നിലവിൽ 46 തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും, 31 സ്ഥലങ്ങളിൽ ലോക്ഡൗണും ഏർപ്പെടുത്തിയിട്ടും രോഗികളുടെ എണ്ണം കുറച്ച് കൊണ്ടുവരാനായിട്ടില്ല. ഇന്നലെ മുതൽ ജില്ലയിൽ കൂട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്. പരമാവധി ടെസ്റ്റുകളുടെ എണ്ണം കൂട്ടി പോസിറ്റിവിറ്റി കുറയ്ക്കാനുള്ള ശ്രമത്തിലാണ്.

മരണത്തിലും കുതിപ്പ്

മേയ്, ജൂൺ മാസങ്ങളിലെ മരണത്തിന്റെ അതേ രീതിയിലാണ് കഴിഞ്ഞ മാസവും ജില്ലയിലുണ്ടായത്. 30 വരെയുള്ള കണക്ക് പ്രകാരം 384 പേർക്കാണ് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്. ഒരു ദിവസം ഒഴിച്ച് എല്ലാ ദിവസവും കൊവിഡ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 25 മരണം റിപ്പോർട്ട് ചെയ്ത ദിവസമുണ്ടായിട്ടുണ്ട്.

ജൂലായ്

കൊവിഡ് ബാധിച്ചവരുടെ എണ്ണം 53,388

മരണം

ജൂൺ 30 വരെ 384

മൂവായിരം കടന്നത്

ജൂലായ് 28 3005

രണ്ടായിരം കടന്നത്

ജൂലായ് 23 2023
24 2498
25 2190
27 2623
29 2752
30 2287
31 2693.

Advertisement
Advertisement