ഹരിത കർമ്മ സേനയ്ക്ക് മെറ്റൽ ട്രോളികൾ

Sunday 01 August 2021 12:33 AM IST
ക​രു​വാ​റ്റ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ഹ​രി​ത​ ​ക​ർ​മ്മ​ ​സേ​ന​യ്ക്കു​ള്ള​ ​മെ​റ്റ​ൽ​ ​ട്രോ​ളി​ക​ളു​ടെ​ ​വി​ത​ര​ണോ​ദ്ഘാ​ട​നം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ക്ഷേ​മ​കാ​ര്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​അ​ഡ്വ​.ടി.​എ​സ്.​താ​ഹ​ ​നി​ർ​വ​ഹി​ക്കു​ന്നു

ആലപ്പുഴ: മാലിന്യ നിർമ്മാർജ്ജനം ശക്തിപ്പെടുത്തുന്നതിന് ഹരിത കർമ്മ സേനയ്ക്ക് കരുവാറ്റ ഗ്രാമപഞ്ചായത്ത് മെറ്റൽ ട്രോളികൾ നൽകി. വാതിൽപ്പടി പ്ലാസ്റ്റിക് ശേഖരണം ഊർജ്ജിതമാക്കാനാണ് ട്രോളികൾ എത്തിച്ചത്. ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 വാർഡുകളിലേക്കും ഒരു ട്രോളിക്ക് 14,000 രൂപ വകയിരുത്തിയാണ് ട്രോളികൾ വാങ്ങിയത്.

വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ്. താഹ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷനായി. വി.ഇ.ഒ കവിത റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. മോഹൻകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ ഓമനക്കുട്ടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. നാഥൻ, പി.ബി. ബിജു, എസ്. സുനിൽ കുമാർ, ഹരിത കേരളാ മിഷൻ റിസോഴ്‌സ്‌ പേഴ്‌സൺ എസ്. ദേവരത്‌നൻ, പഞ്ചായത്ത് സെക്രട്ടറി സി.വി. അജയകുമാർ, അസി. സെക്രട്ടറി ഷാമില എന്നിവർ പങ്കെടുത്തു.

Advertisement
Advertisement