കോൺഗ്രസ് നേതാവ് ഗോവിൻദാസ് കോന്ദുജം ബി.ജെ.പിയിൽ ചേർന്നു

Monday 02 August 2021 1:31 AM IST

ഇംഫാൽ: മുൻ മണിപ്പൂർ കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിൻദാസ് കോന്ദുജം ബി.ജെ.പിയിൽ ചേർന്നു. മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദാസിന് അംഗത്വം നൽകി. ദാസിന്റെ വരവ് പാർട്ടിക്ക് കരുത്തുപകരുമെന്ന് ബിജെപി അഭിപ്രായപ്പെട്ടു.

കഴിഞ്ഞമാസം അവസാന മാണ് ദാസ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് താൻ രാജിവെക്കുന്നതെന്ന് ദാസ് പറഞ്ഞിരുന്നു.

ബിഷ്ണുപൂരിൽ നിന്ന് ആറുതവണ കോൺഗ്രസ് എം. എൽ.എ ആയി കതിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുൻമന്ത്രിയായിരുന്നു. എം. പി. സി. സി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.