കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ

Monday 02 August 2021 1:45 AM IST

ഗുവാഹത്തി: അസാമിലെ കോൺഗ്രസ് എം.എൽ.എ സുശാന്ത ബോർഗോഹെയ്ൻ കോൺഗ്രസിൽ നിന്ന് രാജി വച്ചു. ആഭ്യന്തര രാഷ്ട്രീയാന്തരീക്ഷം മൂലമാണ് രാജിവയ്ക്കുന്നതെന്ന് സുശാന്ത അറിയിച്ചു. സുശാന്ത ബി.ജെ.പിയിൽ ചേരുമെന്നാണ് വിവരം. സ്പീക്കർ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിട്ടുണ്ട്. നേരത്തെ കോൺഗ്രസ് എം.എൽ.എയായ രൂപ്ജ്യോതി കുമാരിയും ബി.ജെ.പിയിൽ ചേർന്നിരുന്നു.

Advertisement
Advertisement