പെഗസസ്​: ഹർജി വ്യാഴാഴ്ച പരിഗണിക്കും

Monday 02 August 2021 12:00 AM IST


ന്യൂഡൽഹി: പെഗസസ് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹർജികളും സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. മാദ്ധ്യമപ്രവർത്തകൻ എൻ.റാം, രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്, അഭിഭാഷകൻ എം.എൽ.ശർമ്മ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

അതേസമയം, പെഗസസ് വിവാദത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഏറ്റവും ഗൗരവമുള്ള വിഷയമാണിതെന്നും ഭയരഹിതവും സമഗ്രവുമായ അന്വേഷണം നടക്കണമെന്നാണ് പ്രതിപക്ഷ ആവശ്യമെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisement
Advertisement