ബൊമ്മെ മന്ത്രിസഭയിൽ നാല് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും
Monday 02 August 2021 12:00 AM IST
ബംഗളൂരു: കർണാടകയിലെ ബസവരാജ് ബൊമ്മെ മന്ത്രിസഭയിൽ പുതിയ മന്ത്രിമാർ നാലിന് സത്യപ്രതിജ്ഞ ചെയ്യും. യെദിയൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളും പുതിയ മന്ത്രിമാരും ഉൾപ്പെടെ ഏഴുപേരാണ് ബുധനാഴ്ച സത്യപ്രതിജ്ഞചെയ്യുക. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്‍റെ അനുമതി ലഭിച്ചാൽ അടുത്തയാഴ്ച തന്നെ 20 അംഗ മന്ത്രിസഭയായി വിപുലപ്പെടുത്തും.
മന്ത്രിസഭ വിപുലീകരണത്തിന്‍റെ ഭാഗമായി ബൊമ്മെ ഇന്ന് ഡൽഹിയിൽ എത്തുമെന്നാണ് വിവരം. മന്ത്രിമാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് യാതൊരു പട്ടികയും തന്റെ പക്കൽ ഇല്ലെന്നും കേന്ദ്ര നേതൃത്വമാണ് അവ തീരുമാനിക്കുകയെന്നും ബൊമ്മൈ പറഞ്ഞു. മുൻ മന്ത്രിമാരായ ആർ. അശോകയും വി.സോമണ്ണയും തമ്മിലുള്ള തർക്കത്തെക്കുറിച്ച് പ്രതികരിക്കാൻ അദേഹം തയാറായില്ല.