അന്നപൂർണേശ്വരി ക്ഷേത്രത്തിൽ വേടൻ പാട്ട്

Sunday 01 August 2021 8:18 PM IST

പഴയങ്ങാടി:ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ കുട്ടികൾ കെട്ടുന്ന വേടൻ തെയ്യപ്പാട്ട് നടന്നു.

ഉത്തര കേരളത്തിലെ ജനതയുടെ വിശ്വാസത്തിന്റെ ഭാഗമാണ് വേടൻ തെയ്യം. കർക്കടക മാസം ആധിയും വ്യാധിയും അകറ്റാൻ വേടന്മാർ വീടുകളിൽ എത്തുന്നു. മഹാഭാരതത്തിലെ വനപർവ്വം അടിസ്ഥാനമാക്കിയാണ് വേടൻ പാട്ട്. പരമശിവൻ അർജുനനെ പരീക്ഷിക്കുകയും അർജുനന്റെ ഗർവ്വ് ശമിപ്പിച്ച് പശുപതാസ്ത്രം നൽകുന്നതുമാണ് കഥ.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നതെന്ന് സേവാ സമിതി പ്രസിഡന്റ് പി.കെ പത്മനാഭൻ നായർ പറഞ്ഞു വടക്കൻ കൂറേൻ, ചെറുകുന്നേൻ കുടുംബാംഗങ്ങളാണ് ക്ഷേത്രത്തിൽ വേടൻ തെയ്യം കെട്ടി വരുന്നത്. വിദ്യാർത്ഥികളായ എൻ.പി വസുദേവ്, കെ.വി അഭിരാം എന്നിവരാണ് വേടൻ തെയ്യം കെട്ടിയത്. പ്രകാശൻ പണിക്കർ, മുരളി പണിക്കർ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement