തകർത്തു തൻവീർ! ഐ.ഇ.എസിന് ഒന്നാം റാങ്ക് നേടി കാശ്മീർ സ്വദേശി

Monday 02 August 2021 2:16 AM IST

ശ്രീനഗർ: ആദ്യ ശ്രമത്തിൽ തന്നെ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ഇന്ത്യൻ എക്കണോമിക്‌സ് സർവീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി ജമ്മു കാശ്മീർ സ്വദേശി തൻവീർ അഹ്മദ് ഖാൻ. കർഷകന്റെ മകനാണ് തൻവീർ

നിഗീൻപോരാ കുണ്ട് ഗ്രാമത്തിലാണ് തൻവീറിന്റെ വീട്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് തൻവീർ പഠിച്ചത് .

കാശ്മീർ സർവകലാശാല പ്രവേശന പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ തൻവീർ അവിടെത്തന്നെ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദ പഠനത്തിന് ചേർന്നു. ജെ.ആർ.എഫും നേടി. കൊൽക്കത്തയിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് !ഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ നിന്ന് എം.ഫിൽ പൂർത്തിയാക്കി.

@ തളരാത്ത തൻവീർ

ശൈത്യകാലങ്ങളിൽ കൊല്‍ക്കത്തയിൽ അവിടെ റിക്ഷാവലിക്കാരായി ജോലി നോക്കിയിട്ടുണ്ട് തൻവീർ. ലക്ഷ്യബോധത്തോടെ കഠിനാധ്വാനം ചെയ്താൽ ഫലം ലഭിക്കുമെന്ന് തൻവീർ പറയുന്നു. പഠനക്രമത്തെ ബാധിക്കാൻ ഞാൻ കൊവിഡ് വ്യാപനത്തെ അനുവദിച്ചതേയില്ല- ഐ.ഇ.എസിനുള്ള ശ്രമം കടുപ്പം നിറഞ്ഞതായിരുന്നെങ്കിലും പ്രതീക്ഷ കൈവിട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Advertisement
Advertisement