കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മരുന്ന് വാങ്ങിയതിലും ഒരു കോടിയിലേറെ നഷ്ടം

Monday 02 August 2021 12:32 AM IST

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന് കീഴിലുള്ള മൂന്ന് നീതി മെഡിക്കൽ സ്‌റ്റോറുകളിലേക്ക് വാങ്ങിയ ഒരു കമ്പനിയുടെ മരുന്നിന്റെ പേരിൽ 1.15 കോടിയുടെ നഷ്ടമുണ്ടായതായി വിവരം.

രജിസ്ട്രാറുടെ വിലക്ക് മറികടന്ന് ഈ കമ്പനിയുടെ ഗുണനിലവാരമില്ലാത്ത മരുന്നിനങ്ങൾ വാങ്ങാനായി 91.43 ലക്ഷം രൂപ അഡ്വാൻസ് കൊടുത്തു. എല്ലാ മരുന്നും കാലപ്പഴക്കം കാരണം വിൽക്കാനായില്ല. വിറ്റയിനത്തിൽ 24.87 ലക്ഷം രൂപ കിട്ടാനുമുണ്ട്. ഈ തുക വാങ്ങിയെടുക്കാൻ ശ്രമമുണ്ടായില്ല.

മരുന്നുകൾ വിറ്റഴിച്ചിരുന്ന ബാങ്കിന്റെ മൂന്ന് നീതി സ്‌റ്റോറുകളിൽ 2019 - 20 ൽ മാത്രം 10. 28 ലക്ഷം രൂപയുടെ വസ്തുക്കൾ കാണാനില്ലാതായി. ഈ തുക ചാർജുള്ള ജീവനക്കാരിൽ നിന്ന് ഈടാക്കണമെന്ന ഓഡിറ്റ് ശുപാർശയും ഗൗനിച്ചില്ല. നീതി സ്‌റ്റോറിന് പുറമേ ബാങ്കിന്റെ വളം വിൽപ്പന, റബ്‌കോ ഉൽപ്പന്ന കേന്ദ്രങ്ങളിലും , ഹാർഡ് വെയർ ഗ്യാസ് ഏജൻസി സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലുമായും സ്‌റ്റോക്കിൽ കാണാനില്ലാത്തത് 1.69 കോടിയുടെ വസ്തുക്കളാണ്. ഇവ കണ്ടെത്താനായില്ലെങ്കിൽ ചുമതലയുള്ള ജീവനക്കാരിൽ നിന്ന് ഈടാക്കണമെന്ന ശുപാർശയും ബാങ്ക് ഭരണസമിതി പരിഗണിച്ചില്ല.

ബാങ്കിന്റെ നടത്തിപ്പിനായി,കുടിശ്ശിക വരുത്തിയ സ്വർണ്ണപ്പണയ വായ്പകൾ തിരിച്ചു പിടിക്കാനാണ് അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നീക്കം. ചട്ടം ലംഘിച്ച് നൽകിയ വായ്പകളുടെ രേഖകൾ പരിശോധിക്കും.

 നിക്ഷേപം തിരികെ കിട്ടാൻ സ്‌കൂളും

കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപത്തിന് പലിശ കൂടുതൽ കിട്ടുമെന്ന് കരുതി കാരമുക്കിലെ ഒരു സ്‌കൂളും ഒരു കോടി രൂപ നിക്ഷേപിച്ച് വെട്ടിലായി .സ്‌കൂൾ ഭരണസമിതിയിലുള്ള പ്രവാസിയാണ് ഇതിന് മുന്നിട്ടിറങ്ങിയത്. ഇതിന്റെ ബലത്തിൽ പ്രവാസി കോടികൾ വായ്പയെടുത്തെന്നും സൂചനയുണ്ട്. വിദേശത്ത് വിപുലമായ ബന്ധങ്ങളുള്ള ഈ പ്രവാസി, വിദേശ മലയാളികളുടെ നിക്ഷേപവും കരുവന്നൂർ ബാങ്കിലേക്ക് നൽകി വൻ തുക വായ്പയെടുത്തതായും പറയുന്നു.

 തെ​റ്റു​ ​ചെ​യ്ത​വ​ർ​ക്ക് ​മ​തി​യാ​യ​ ​ശി​ക്ഷ​ ​ന​ൽ​ക​ണ​മെ​ന്ന് ​കേ​ര​ള​ ​ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം​:​ ​ജ​ന​ങ്ങ​ൾ​ക്ക് ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യി​ലു​ള്ള​ ​വി​ശ്വാ​സം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​നി​ക്ഷേ​പ​ക​രു​ടെ​ ​ഒ​രു​ ​രൂ​പ​ ​പോ​ലും​ ​ന​ഷ്ട​പ്പെ​ടാ​തെ​ ​സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​ബാ​ങ്ക് ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​യോ​ഗം​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​പ്ര​സി​ഡ​ന്റ് ​ഗോ​പി​ ​കോ​ട്ട​മു​റി​ക്ക​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ക​രു​വ​ന്നൂ​ർ​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ൽ​ ​ന​ട​ന്ന​തു​പോ​ലു​ള്ള​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​തെ​റ്റു​ ​ചെ​യ്ത​വ​ർ​ക്ക് ​മ​തി​യാ​യ​ ​ശി​ക്ഷ​ ​ന​ൽ​ക​ണ​മെ​ന്നും​ ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.

നി​ക്ഷേ​പ​ക​രു​ടെ​ ​താ​ല്പ​ര്യ​ ​സം​ര​ക്ഷ​ണ​ത്തി​ന് ​സ​ഹ​ക​ര​ണ​മേ​ഖ​ല​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​നി​ൽ​ക്ക​ണം.​ ​അ​തി​നു​ള്ള​ ​ക​രു​ത്തു​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളു​ടെ​യും​ ​കേ​ര​ള​ ​ബാ​ങ്കി​ന്റെ​യും​ ​കൂ​ട്ടാ​യ്മ​ക്കു​ണ്ട്.​ ​സ​ഹ​ക​ര​ണ​ ​പ്ര​സ്ഥാ​നം​ ​ഇ​ന്ത്യ​യ്ക്ക് ​ത​ന്നെ​ ​മാ​തൃ​ക​യാ​ണ്.​ ​സം​സ്ഥാ​ന​ത്ത് ​പ്ര​ബ​ല​മാ​യ​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യാ​യി​ ​വ​ള​ർ​ന്ന​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​ ​സം​ശു​ദ്ധ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​കു​മ്പോ​ഴാ​ണ് ​ഒ​റ്റ​പ്പെ​ട്ട​ ​സം​ഭ​വം​ ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ൽ​ ​ക്ര​മ​ക്കേ​ട് ​കാ​ണി​ച്ച​ ​ഒ​രാ​ളെ​യും​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​അ​നു​വ​ദി​ക്കാ​തെ​ ​മാ​തൃ​കാ​പ​ര​മാ​യി​ ​ശി​ക്ഷി​ക്ക​ണ​മെ​ന്നും​ ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ഈ​ ​പ്ര​ശ്നം​ ​മു​ൻ​നി​ർ​ത്തി​ ​ജ​ന​ങ്ങ​ളെ​ ​ഭ​യ​പ്പെ​ടു​ത്തി​ ​നി​ക്ഷേ​പ​ങ്ങ​ൾ​ ​പി​ൻ​വ​ലി​പ്പി​ച്ച് ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​അ​പ​ക​ട​ത്തി​ലാ​ക്കാ​ൻ​ ​ദു​ഷ്ട​ലാ​ക്കോ​ടെ​ ​ചി​ല​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ന്നു​ണ്ടാ​കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഉ​ത്ക​ണ്ഠ​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​ ​പ്ര​മേ​യം​ ​ഐ​ക്യ​ക​ണ്‌​ഠേ​ന​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​യോ​ഗം​ ​പാ​സാ​ക്കി.